ഒരു രഹസ്യം ചൊല്ലട്ടെയൊ?
പക്ഷേ നീയാണല്ലോ എന്റെ പ്രിയപ്പെട്ട രഹസ്യം
ഞാനെന്തിനീ ലോകത്തോട് പങ്കു വെക്കണം ?
പുലരി പൂക്കുമ്പോൾ ഞാൻ നിന്നെ സൂര്യപ്രഭയിൽ ഒളിപ്പിക്കും..
കിരണങ്ങൾ എന്റെ കവിളിണകളെ തഴുകി ചുവപ്പിക്കുമ്പോൾ ..
മാലോകർ കരുതും സൂര്യന്റെ ചുകപ്പെന്നു..
അത് നീയാണെന്ന് നമ്മൾ മാത്രം അറിഞ്ഞു കൊള്ളട്ടെ..
നീയെന്റെ പ്രിയപ്പെട്ട രഹസ്യമല്ലേ..
എന്തിനേ ഞാനത് ലോകത്തോട് പങ്കു വെപ്പൂ ..
ഇരുൾ മാഞ്ഞതും ഞാൻ നിന്നെ രാവിൻ ഇന്ദ്രജാലത്തിൽ ഒളിപ്പിക്കും ..
എന്റെ കണ്‍കൾ തിളങ്ങും; മിഴിയിണകൾ പൂമൊട്ടായ് വിടർന്നു സുന്ദരമാകും ..
കരിരാവ് പോലുള്ള സുറുമയാണവളുടേതെന്നു മാലോകർ ചൊല്ലും ..
എന്നാൽ നീയാണതെന്നു ഞാൻ മാത്രമറിയുന്നു..
നീയെന്റെ പ്രിയപ്പെട്ട രഹസ്യമാകുന്നു
പങ്കു വെപ്പതില്ല ഈ ലോകത്തോട് ..
0 comments:
Post a Comment