വിശേഷണങ്ങൾ ഏറെയാണ് പുരുഷാ
നിൻറെ ദാനം ഞങ്ങൾക്കായ്..
സേവക കാമിനി മന്ത്രി വേഷങ്ങളിൽ
മിടുക്കിൻ പര്യായം ഞങ്ങളെങ്കിലും
ആരോപിച്ചീടുന്നു പുരുഷാ നീ
ഞങ്ങളെ "പിൻ ബുദ്ധി"യെന്നു
നീയും നിൻറെ പ്രജനികളുമാകും ഞങ്ങളുടെ ലോകമെങ്കിലും
പരിഹസിക്കുന്നു നീ "ഹാ! നിങ്ങളുടെ ലോകം ചെറുതെന്ന്"
നെടുംതൂണായ് തണലായ് നിനക്കൊപ്പം ഉണ്ടെങ്കിലും
നാലാൾ പണി പരാതിയേതുമില്ലാതെ ചെയ്യുമെങ്കിലും
വിശേഷണം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു
നീ ഞങ്ങളെ "അബലകൾ, ചപലകളെ'ന്നു ..
വിശ്വത്തെ താങ്ങും സ്നേഹകരങ്ങളെങ്കിലും
ചൊല്ലുന്നൂ "വിശ്വവിപത്തിൻ നാരായ വേരുക'ളെന്നു
ആത്മാഭിമാനത്തിൽ പോറും വിശേഷങ്ങളിവ്വിധമെങ്കിലും
അറിയുക! പുരുഷാ..
നിന്നെ ഞങ്ങൾ സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു
നീ തന്നെയാണ് ഞങ്ങളുടെ ലോകം!!
6 comments:
ഫെമിനിസ്റ്റ് കൊച്ചമ്മമാര് കേക്കണ്ട . പുരുഷ വിദ്വേഷം മാത്രേ പെണ്ണിന് പാടുള്ളൂ കേട്ടോ
ശീതളെ !!
വന്നു ആദ്യമായി .
ഒന്നോടിച്ചു നോക്കി ... ആശംസകൾ !
pin budhi, apala, chapala..........----------snehichukodey ..irikkukayum
@ ശിഹാബ്മദാരി and @ Sreekaruva Karuva
Thank you!!
@saidu ..:-D..
ഫെമിനിസ്റ്റ് തന്നെ ! പുരുഷന്മാരെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഫെമിനിസ്റ്റ്!
ആക്ഷേപം അതിമനോഹരം , ആരേയും പിന്നിലാക്കാതെ നമുക്ക് ഒന്നിച്ചു നടക്കാന്‍ ശീലിക്കാം, ശീതള്‍
"നൂതന നൂതന ശീലങ്ങള്‍ ഓരോന്നും
നാള്‍തോറുമുണ്ടായ് വരേട്ടെ നാട്ടില്‍ "
@subramannian tr..Thank you!! അത് തന്നെ എന്റെയും ആഗ്രഹം !
Post a Comment