Showing posts with label Memoir. Show all posts
Showing posts with label Memoir. Show all posts

Tuesday, June 25, 2013

"പോയത് തായ് വേരാണ്"





     പോയത് തായ് വേരാണ്. വേരുകൾ പറിഞ്ഞു പോരുമ്പോഉള്ള വേദന അറിയാമോ? അത് കുറച്ചു കടുപ്പം തന്നെ!
        ഞങ്ങള്‍ "യെന്നി" എന്ന് വിളിക്കുന്ന 'സുഹറ' എന്ന് അറിയപ്പെട്ടിരുന്ന സുന്ദരിയായ 'മെഹറുന്നിസ'. എന്‍റെ ഉമ്മാമ! ഇനി നനുത്ത ഒരു ഓർമ്മ മാത്രം!

         വെള്ള പുതച്ചു ഇറങ്ങി പോയത് ഐശ്വര്യവും കൈപുണ്യവും മാത്രമല്ല ഞങ്ങളുടെ ബാല്യം കൂടിയാണെന്ന് ഇപ്പോൾഅറിയുന്നു. ഒരു അമ്പതു കൊല്ലം 'കലപിലാന്നു' ശബ്ധമുഖരിതമായിരുന്ന തറവാട് പൊടുന്നനെ നിശബ്ദം! അവസാനത്തെ കണ്ണി..അതെ പടിയിറങ്ങിയത് ഞങ്ങളുടെ കുട്ടിത്തം ആണ് ..ഞങ്ങളുടെ പൊട്ടിച്ചിരികളും നിലവിളികളും ബഹളങ്ങളും ഒന്നും ഇനി വീടിലുയന്നു കേക്കില്ല ..ഞങ്ങളുടെ കലമ്പഅവസാനിച്ചു ..ഞങ്ങൾ‍ കുട്ടികൾ‍ അല്ലാതെയായി, പൊടുന്നനെ പ്രായമുള്ളവരായി മാറി...എന്തെന്നാൽ‍ ഞങ്ങളെ പേരക്കുട്ടികൾ‍ എന്ന് അവകാശപെടാനുള്ള അവസാനത്തെ കണ്ണി അറ്റ് പോയിരിക്കുന്നു!

         നിങ്ങൾ‍ക്ക് 30 ആകട്ടെ , 50 ആകട്ടെ.. നിങ്ങൾ‍‍ക്ക് കുട്ടികളെപ്പോലെ പെരുമാറാൻ കഴിയുന്നത്നിങ്ങളുടെ ഉമ്മാമാന്‍റെ മുൻ‍പിമാത്രം! നിങ്ങൾ‍ക്ക് അവരെ കെട്ടിപ്പിടിച്ചു ഞെരിക്കാം..ഉമ്മ കൊടുത്ത് കവിൾ‍ നനക്കാം..തുടരെ ഇക്കിളി ഇടാം..അവശേഷിക്കുന്ന നൂൽ‍ തലമുടിതുമ്പ് വെട്ടി 'ഇതെന്താ പൂച്ചവാലോ' എന്ന്  ശുണ്ഠി പിടിപ്പിക്കാം..'പല്ലില്ലാത്ത കിളവീ'.. എന്ന് നീട്ടി വിളിക്കാം .. സാരിയൊക്കെ മാറ്റിച്ചു ജീൻസും ടോപ്പും ഇടീക്കും എന്ന് കളിയാക്കി ചൊടിപ്പിക്കാം ..ഇക്കിളി ഇട്ടു വീപ്പു മുട്ടിച്ചു "ഹോ പെണ്ണിന്‍റെ കാര്യം" , "വെറുതെ ഇരിയെടാ ചെക്കാ " എന്നൊക്കെ ശാസന മേടിക്കാം ! ഇതൊക്കെ ഉമ്മാമാനോട് മാത്രം!

          വഴക്കു പറച്ചിലും കണ്ണുരുട്ടലും ഒക്കെ നമ്മുടെ മാതാപിതാക്കൾ‍ക്ക് ഇവർ‍ റിസർ‍വ്വ്ചെയ്തു വെച്ച്, നമുക്ക് തരാൻ‍ സ്നേഹവും നിറുകയിലൊരു ചുംബനവും മാത്രം. വഴക്ക് പറയാനൊന്നും ഇനി അധികം സമയം ബാക്കി ഇല്ല എന്ന് അവർ‍‍ക്കറിയാമായിരുന്നോ ? സമയം തീരാൻ‍ പോകുന്നത് കൊണ്ടാണോ സ്നേഹത്തിന്‍റെ കൂടെ ഇടിച്ച പുട്ടുപൊടിയും, വരട്ടിയ ഇറച്ചിയും , പുതിയാപ്ലക്ക് കൊലെസ്ട്രോൾ‍ കുറയാനുള്ള കാന്താരി മുളകും ഒക്കെ ത്ത് തന്നിരുന്നത് ?


          കൊളെജിലും ഓഫീസിലും ഒക്കെ ഉള്ളപ്പോൾ‍ ഇടയ്ക്കു വയറു വേദന എന്നൊക്കെ പറഞ്ഞു തറവാട്ടിപോയി അധികവും അടുക്കളയിൽ‍ ചട്ടി വടിച്ചു നക്കആയിരിക്കും ന്‍റെ പണിഅത്രക്കുണ്ട് കൈപുണ്യം! ബാക്കി വന്ന 'സ്പെഷ്യൽ " ഒക്കെ മൂടി വെച്ചത് എടുത്തു തരും. രഹസ്യ ചേരുവകഒന്നും എനിക്ക് പറഞ്ഞു തരുന്നില്ല എന്ന് ഞാന്കെറുവികുമ്പോപാചക റാണിയുടെ അഭിമാനം മുഖത്ത്!
നിത്താതെ അച്ചാറും നക്കി നടക്കുന്ന കൌമാരക്കാരൻ‍ പേരക്കുട്ടിയെ നോക്കി "ഇവന് പള്ളേലുണ്ടെന്നാ
തോന്നണ്" എന്നൊക്കെ പറയുന്ന മ്മബോധം. സാമ്പത്തിക അച്ചടക്കത്തിന്‍റെ പര്യായം ..വിശേഷണങ്ങഒരുപാടുണ്ട്!

        ർ‍മ്മ വെച്ച നാള്മുതലുള്ള ശീലം ആണ് കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തിട്ടേ ഇറങ്ങൂ അവിടുന്ന്..അന്നും കൊടുത്തു അവസാനത്തെ ഉമ്മ..വിറങ്ങലിച്ച നിറുകയിൽ ! മൈലാഞ്ചി ചുവപ്പില്ലാതെ കണ്ടിട്ടില്ല നഖങ്ങൾ‍. വെളുത്തു തുടുത്ത കൈവിരലുകളും ചുവന്ന നഖങ്ങളും ഒരികൽ‍ കൂടി തലോടി ഞാൻ‍ നോക്കി നിന്നു..അതും തണുത്തു വിറഞ്ഞിരുന്നു.

       പോയത് തായ് വേരാണ്! വേര് പറിച്ചെടുക്കുമ്പോഉള്ള വേദന ...

Popular Posts

Labels