Wednesday, July 10, 2013

30 Things I want to do in Ramadan



1. ഉമ്മ -ഉപ്പാനെ വിളിച്ചു പൊരുത്തം ചോദിച്ചു കൊണ്ട് റമദാന്‍ തുടങ്ങുക
അല്ലാഹുവിനും റസൂലിനും ശേഷം നമ്മൾ എറ്റവും കൂടുതൽ ആദരിക്കേണ്ടതും സ്നേഹിക്കേണ്ടതുമായ നമ്മുടെ മാതാപിതാക്കളോടാവും നമ്മൾ ഏറ്റവും കൂടുതൽ നന്ദികേട്‌ കാണിച്ചിരിക്കുക. റമദാനിലെ തുടക്കത്തിൽ തന്നെ അവരെ വിളിച്ചു ചെയ്തു പോയ എല്ലാ തെറ്റുകൾക്കും പൊരുത്തപ്പെട്ടു തരാൻ ആവശ്യപ്പെടുകയും അവരുടെ അനുഗ്രഹത്തോടെ റമദാനു തുടക്കമിടുകയും ചെയ്യണം.

2. വിശുദ്ധ ഖുറാൻ പഠനം
30 നാൾ കൊണ്ട് ഖുർആൻ മുഴുവനും ഒരാവർത്തി അർത്ഥസഹിതം വായിച്ചു തീർക്കണം. അറബി ഭാഷ പഠനവും ഹദീസ് പഠനവും കൂടാതെ ദിനവും ഒരു ചെറിയ സൂറത്ത് ഹൃദിസ്ഥമാക്കാൻ ശ്രമിക്കും.

3. ദിക്കരുകൾ അധികരിക്കുക
ആദ്യത്തെ പത്ത്, നടുവിലെ പത്ത്,അവസാനത്തെ പത്തിലെ ദുആകൾ കൂടാതെ ദിവസവും ഒരു പുതിയ ദുഅ ഹൃദിസ്ഥമാക്കുക.

4. കുട്ടികൾ ഉള്ളവർക്ക്
ചെറിയ കുട്ടികളെ അവരുടെ ആദ്യത്തെ നോമ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കുക. ആറു വയസ്സുള്ള എന്റെ മോന്റെ ആദ്യത്തെ നോമ്പ് ആയിരിക്കും ഈ റമദാൻ.

5. പുണ്യപ്രവൃത്തികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കും
ചെയ്യുന്ന മുറക്ക് അതിൽ ഒരെണ്ണമെങ്കിലും ഒരു ദിവസം 'tick ' ചെയ്യണം.

6. നമസ്കാരം കുടുംബത്തോടൊപ്പം
ദിവസം ഒരു നമ്സ്കാരമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു നിർവ്വഹിക്കണം. ത്റാവി നമസ്കാരങ്ങള്‍ കഴിയുന്നതും കുടുംബത്തോടൊപ്പം ജമാത്തായി നമസ്കരിക്കുക


7. കുടുംബക്കാരുമായി അടുപ്പം പുതുക്കുക
ഏറ്റവുമടുത്ത ബന്ധുക്കളോട് അടുപ്പം നിലനിർത്തും. ദീർഘനാളായി ബന്ധപ്പെടാത്തവരെ വിളിച്ചു അന്വേഷണം അറിയിക്കുകയും കഴിയുന്നതും സന്ദർശിക്കാനും ശ്രമിക്കും. പാവപ്പെട്ട ബന്ധുജനങ്ങൾക്കു സഹായം എത്തിച്ചു കൊടുക്കണം ; സുഖമില്ലാത്തവരെ സന്ദർശിക്കണം.

8. വീട് അലങ്കരിക്കുക
ഈ റമദാന് നമ്മുടെ വീടുകൾ വൃത്തിയും ഭംഗിയുള്ളതുമാക്കുക. മഗ്രിബിന് ഊദിന്റെയും അത്തറിന്റെയും ചന്ധനതിരികളുടെയും സുഗന്ധം വഴിഞ്ഞൊഴുകട്ടെ! നോമ്പ് തുറക്ക് നമ്മുടെ വീടുകൾ പ്രകാശ പൂരിതമാകട്ടെ!

9. കണിശതയോടെ സക്കാത്ത്
സ്വത്ത്- വാര്‍ഷിക വരുമാനത്തിന്റെ 2.5 ശതമാനം സക്കാത് അവകാശപ്പെട്ടവർക്ക് എത്തിക്കണം.

10. റമദാനിലെ കൊതിയൂറും വിഭവങ്ങൾ
ഇതിനു മുൻപ് ചെയ്തിട്ടില്ലാത്ത ഒരു വിഭവം ചെയ്തു പഠിക്കണം.
Full plate -ലെ 15 വിഭവങ്ങള്‍ പരീക്ഷിക്കണം
Yummy To my Tummy -ലെ വിഭവങ്ങൾ പരീക്ഷിക്കണം.

11. അത്താഴം
പുലര്‍ച്ചയില്‍ സുബഹിക്ക് മുന്‍പ് സുന്നത്തായ അത്താഴം ഒഴിവാക്കില്ല.

12. കുട്ടികൾക്കായ്‌
ഈ റമദാന് കുട്ടികൾക്ക് പരിശുദ്ധ റമദാനിലെ കഥകൾ പറഞ്ഞു കൊടുക്കണം. റമദാൻ സ്പെഷ്യൽ ആയി ഒരു ധഫ്ഫു മുട്ടും പട്ടവും വാങ്ങി കൊടുക്കുക. അത്താഴത്തിനു ധഫ്ഫു മുട്ടി എഴുന്നേൽപ്പിക്കണം. ഈ റമദാൻ അവരുടെ ഓർമ്മത്താളുകൾ നിറക്കട്ടെ.

13. ഒരു ദിവസം ഒരു സുഹൃത്തിനെയെങ്കിലും വിളിച്ചു സൗഹൃദം പുതുക്കുക. കാലാന്തരത്തിൽ അവഗണിക്കപ്പെട്ടു പോയ മുപ്പതു സുഹൃത്തുക്കളെയെങ്കിലും തിരിച്ചു കിട്ടും.

14. ഇഷാ നമസ്ക്കാരത്തിനു ശേഷം അല്പം ടേബിള്‍ ടെന്നീസ് /വ്യായാമം.
ഉർജസ്വല ആയിരിക്കണം.

15. ബാംഗ്ലൂര്‍ മലയാളികൾക്കായ്‌
ശിവജി നഗറിലെ(ബാംഗ്ലൂര്‍) തെരുവോരങ്ങളിലെ റമദാന്‍ തുടിപ്പുകള്‍ അറിയുക. മട്ടണ്‍ ശീഖ് കബാബ് , രൂഹഫ്സ, ഗുലാബി ലസ്സി തുടങ്ങിയ പാനീയങ്ങളും ശെർബതുകളും ആവോളം ആസ്വദിക്കണം.

16. നോമ്പ് തുറ
കുറഞ്ഞത് 3 മുസ്ലിം കുടംബങ്ങളിലെ നോമ്പ് തുറക്ക് ക്ഷണം സ്വീകരിച്ചു കൂട്ടത്തോടെ ഇഫ്ത്താരിൽ പങ്കാളിയാകണം

17. ഇസ്തിഗ്ഫാർ
അനുഗ്രഹങ്ങൾകും പാപമോചനത്തിനുമായും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.പ്രത്യേകിച്ചു അവസാനത്തെ പത്തിൽ ദുആകളും സുജൂദും അധികരിക്കണം. അനുഗ്രഹങ്ങൾക്കെല്ലാം സ്രഷ്ടാവിനോട്‌ നന്ദി പ്രകടിപ്പിക്കണം.

18. സംസാരത്തിലെ മിതത്വം
പിരിവടിയും പുളുവടിയും കുശുമ്പും കുന്നായ്മയും ഫേസ്ബുക്കിലെ ദാവടിയും കുറക്കണം! നല്ലത് മാത്രം പറയുക ; അനാവശ്യ സംസാരം ഒഴിവാക്കണം!


19. Mosque road ,frazer town -ലെ നോമ്പ് തുറ
mosque റോഡ്-ല്‍ എല്ലാ റമദാനിലും ഒരു കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയിട്ടുള്ള ഹൈദരാബാദി മുസ്ലിം വിഭവങ്ങൾ നിറഞ്ഞ സ്ടാളുകളിൽ ഇവിടെ ഹലീം ആണ് താരം! കൂടാതെ പറാത്ത നിറച്ചത്, ഹൈദരാബാദി ബിരിയാണി, കബാബ്‌, ചിക്കൻ സ്ടിക്ക്സ്, സർബത്ത്, ഫലൂദ എന്നിവയും വിടില്ല!! വായിൽ പത്തു കപ്പലോടിക്കാം !
20. പാവങ്ങള്‍ക്കായി നോമ്പ് തുറ
ചുറ്റുവട്ടത്തുള്ള ദരിദ്രരായ കുടുംബങ്ങളെ തിരഞ്ഞു കണ്ടെത്തി അവര്ക്ക് ഐശ്വര്യപൂർണമായ നോമ്പ് തുറ സമ്മാനിക്കണം.

21. ബാംഗ്ലൂരിലെ വാര്‍ഷിക "റമദാന്‍ സംഗമം 2014" പങ്കെടുക്കണം
venue : Nalapad House , palace ground
date : ജൂലൈ 13 , 1pm-8pm

22. സദഖ അധികരിപ്പിക്കുക
വീട്ടിൽ ആവശ്യത്തിലധികം വരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ധാന്യങ്ങള്‍ എന്നിവ വിതരണം ചെയ്യും

23. ആദ്യത്തെ organic റമദാൻ
ഈ റമദാനിലെ പാചകം കഴിയുന്നതും organic ആക്കണം. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള എല്ലാ ചേരുവകളും കഴിയുന്നതും വിഷാംശം ഇല്ലാത്തതും രാസവസ്തുക്കൾ ഇല്ലാത്തതുമായവ ശീലിക്കണം. മനുഷ്യനെ ഭക്ഷിക്കുന്ന വിഷമയമായ എല്ലാ പാക്കറ്റ്/ ഫാക്ടറി ഉൽപ്പന്നങ്ങളും ഒഴിവാക്കാൻ ശ്രമിക്കും.

24. ജിഹാദ് അല്‍-നഫ്സ്
സ്വന്തത്തോടുള്ള ജിഹാദ് റമദാനിൽ ഇരട്ടിപ്പിക്കുക. മാറേണ്ട ദുശ്ശീലങ്ങളോടും മോശം സ്വാഭാവങ്ങളോടും അടുത്ത റമദാൻ വരെ പോരാട്ടം.

25. അയല്‍വാസികളുമായി റമദാന്‍ രുചികള്‍ പങ്കു വെക്കുക
നോമ്പ് തുറക്കായി ഉണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിൽ ഒരു പങ്ക് സ്നേഹത്തോടെ അയലത്തുള്ളവർക്കായ്‌!

26. സഹോദര സമുദായത്തിലെ സുഹൃത്തുക്കൾക്കായ്
കുറഞ്ഞത്‌ മൂന്ന് അമുസ്ലിം സുഹൃത്തുക്കൾക്കായി ഇഫ്താർ ഒരുക്കണം. നോമ്പിന്റെ ചൈതന്യം അവരുമായ് പങ്കു വെക്കും.

27. ഇതിക്കാഫ്
അവസാനത്തെ പത്തിൽ പള്ളിയില്‍ രാത്രി ഇതിക്കാഫ് ഇരുന്നു ലൈലത്തുല്‍ ഖദറ് തേടുക. കുറഞ്ഞത്‌ ഇരുപത്തേഴാം രാവെങ്കിലും. നീണ്ട ആര് വർഷങ്ങളും രണ്ടു കുട്ടികൾക്ക് ശേഷവും എന്റെ ആദ്യത്തെ ഇതിക്കാഫ് ഇരിക്കൽ ആയിരിക്കും ഈ ഇരുപത്തേഴാം രാവിന്.

28. റമദാനിലെ ചന്ദ്രിക ദര്‍ശിക്കുക
ആഹ്ലാദം ഉറ്റവരും ഉടയവരുമായും പങ്കു വെക്കും.

29. ഫിത്ര്‍ സകാത്ത്
ഫിത്ര്‍ സകാത്ത് ഇശാക്ക് ശേഷം അർഹരായവർക്ക് എത്തിച്ചു കൊടുക്കും അല്ലെങ്കിൽ അത് നിർവഹിക്കുന്ന സംഘടനകൾക്ക് എത്തിച്ചു കൊടുക്കണം.

30. പെരുന്നാൾ ആഘോഷം
ഗ്രൌണ്ടിലെ പെരുന്നാള്‍ നമസ്കാരം, മൈലാഞ്ചി,പുത്തനുടുപ്പ്, കുട്ടികൾക്ക് പെരുന്നാപ്പൊടി!

Ahlan Ramadan 

2 comments:

Anonymous said...

സേമിയപ്പയാസം കലക്കി! കൂടുതൽ സ്പെഷൽസ് പ്രതീക്ഷിച്ചു കൊണ്ട്, ഒരു അയൽവാസി :-)

Sheetal Shaffiq said...

@Anonymous
No.25 വായിച്ചു ത്രില്ൽ അടിച്ചു പോയോ? :-D..ബാക്കി ഐറ്റംസ് വരുന്നേ ഉള്ളു!!

Post a Comment

.

Popular Posts

Labels