Thursday, May 9, 2013

ഹമ്പട ഞാനേ!



പണ്ട് പണ്ടെങ്ങോ  മലപ്പുറത്ത്‌ നിന്ന് വന്ന വാപ്പയുടെ കുടുംബവും ഷോർണൂര് നിന്നുള്ള ഉമ്മാന്റെ ആള്ക്കാരും അലിഞ്ഞലിഞ്ഞ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില് എന്റെ ബാല്യം... ..കായലിനരികെ..ഓ ..ഈ ... കൊച്ചി കായലിനരികെ... ഞമ്മളൊരു ഒരു തനി കൊച്ചിക്കാരി !! മൊഞ്ജുള്ള സ്കൂള് ജീവിതം. പ്ലസ് ടുവില് 'ക്ലാസ് ടോപ്പേർ സർട്ടിഫിക്കറ്റ്' നോടൊപ്പം 'ഗുണ്ട' സർട്ടിഫിക്കറ് കൂടി ചാർത്തി കിട്ടി! അനിയത്തി എന്നാ മാക്രിയുടെ കൂടെ അടിപിടി ഗുസ്തിയും മുടിയാട്ടവും, കോളേജിലെ ഒരു പൊടി പൈങ്കിളി ലൈനടിയും, എടുത്താല് പൊങ്ങാത്ത സാമ്പത്തിക കോഴ്സുകൾക്കിടയിൽ കിടന്നു നട്ടംതിരിയുന്നതിനടിയിലും ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയില് !!

ഒരു പെരട്ട തിരോന്തോരം പയല്!! ആ വല്ലരിയില് രണ്ടു 'അപ്പികളും' !

പിരിശങ്ങള്‍ - വൈരുധ്യവും വൈവിധ്യവും :

കണക്കെഴുത്തും കവിതയെഴുത്തും,

ഫെമിനിസവും ഫാഷനും

വിശ്വാസവും യുക്തിചിന്തയും

ഘസലും ഡിസ്കോയും ..

 ബെന്ഗളൂരുവിൽ മടിയില് പരമ സുഖം! സ്വസ്ഥം!! സ്വാതന്ത്ര്യം!! പുതു ചിന്തയില്ലാതെ ശര്ധ്ധിച്ചിട്ട ബിസിനസ്‌ ബിരുദാനന്തര ബിരുദങ്ങളും ജോലിയും തൊഴിച്ചു മാറ്റി ഇപ്പൊ സ്പാനിഷ്‌ ഭാഷയ്ക്ക്‌ പിന്നാലെ പ്രേമിച്ചു നടക്കുന്നു! ഇനി താനാരാണെന്ന് തനിക്കു അറിയിലെല്ങ്കില് താന് എന്നോട് ചോദിക്ക് താന് ആരാണെന്നും ഞാന് ആരാണെന്നും അപ്പൊ തനിക് ഞാന് പറഞ്ഞു തരാം താന് ആരാണെന്നും ഞാന് ആരാണെന്നും..ഹമ്പട ഞാനേ!

3 comments:

roopeshvkm said...

സംഭവം

sbramannian said...

ഹമ്പട ഇജ്ജേ .......

Unknown said...

കല്യാണം അല്ലോചിക്കണ നേരത്ത് എന്റുമ്മാ പറഞ്ഞു എന്റെ പൊന്നുമോനെ കൊച്ചിക്കാരി പെന്പില്ലെര്‍ വല്യ തന്റെടികളാ നമുക്ക് വേണ്ടാന്ന് അത് സത്യാനന് മനസിലായി ഹെന്ടമ്പോ ഞാനേ വായിച്ചപ്പോള്‍ പ്യവം തിരോന്തരം കാരനെ നോക്കികൊനെ ഫെമിനി...ഞാനിനി നോക്കട്ടെ ഇതിന്റെ ,,ഉള്ള്...

Post a Comment

.

Popular Posts

Labels