Wednesday, April 3, 2019

നീ!

അശ്രുചാലിലെ പ്രതിബിംബം നിൻ മുഖം..
നിശ്വാസത്തിലും സുഗന്ധമായി നിൻ സ്വേദബിന്ദുക്കൾ..
കണ്ണിനു കുളിരായ് നിൻ സാമീപ്യം..
മേനിയിൽ തളിരായ് നിൻ സ്പർശം..
ആനന്ദത്തിൻ രതിപ്രവാഹമോ നീ?
അനർഘാനുഭൂതി തൻ പര്യായമോ നീ?
ആത്മാവിൻ പളുങ്കു കണികയോ നീ?
പ്രേമവിരഹത്തിൻ മോക്ഷമാർഗ്ഗമോ നീ?
ഹാ! പ്രേമഭാജനമേ! നിൻ രൂപം നുകരുമെൻ സ്വപ്നം പോലും എത്ര പ്രിയങ്കരം!!

0 comments:

Post a Comment

.

Popular Posts

Labels