പണ്ട് പണ്ട് കൊച്ചി രാജ്യത്ത് അതികായനായ ഒരു രാജാവുണ്ടായിരുന്നു .പേര് ശശി. പക്ഷെ മൂപ്പര് സ്വയം വിളിച്ചിരുന്നത് അസീസ് ബിൻ ഖാലിദ് അൽ കാളിയാത്ത് എന്നാണ്ടൊക്കെ ആയിരുന്നു.
കൂടെ കഴുവുറ്റ, സുന്ദരിയായ മഹാറാണിയും അതീവസുന്ദരികളായ രണ്ടു രാജകുമാരികളും!
ആരും പേടിച്ചു പോകുന്ന സുന്ദരിയും , കലാ നിപുണയും, അഗാധപണ്ഡിതയും മേമ്പൊടിക്ക് ഇച്ചിരി നൊസ്സും ഉള്ള മൂത്ത കുമാരിയെ വേൾക്കാൻ വില്ലാളി വീരന്മാർ പലരും വില്ല് കുലച്ചു നോക്കിയെങ്കിലും ശശി രാജാവ് തമ്മ്യ്ച്ചില്ല ! ഒടുവിൽ..! ഹോ ..എന്തരു പറയണ്! തിരുവിതാങ്കൂറിലെ ആസ്ഥാന മഹാരാജാവിന്റെ അപ്പിയെ തന്നെ ഇറക്കേണ്ടി വന്നു !! വോ ..തന്നെ തന്നെ !
സുശീല കോമാളി..സോറി , കോമളാങ്കിയും , കുറുംബിയും ..മഹാതല്ലിപ്പൊളിയുമായ ഇളയ പുത്രിയെ വേൾക്കാൻ ..ഓ എന്നാ പറയാനാന്നെ! കോട്ടയം കുഞ്ഞച്ചനെത്തന്നെ കിട്ടിയെന്നേ!! എന്നതാന്നേ ഒരു ഗ്ലാമര് !! പേര് തന്നെ അക്ബർ ഷാ ഷാ ഷാാ!! എന്നല്ലിയോ !!
അങ്ങനെ രാജാവും പരിവാരങ്ങളും കൂടി കപ്പയും മീനും കഴിച്ച് നാട് കാണാൻ ഇറങ്ങിയപ്പോ എടുത്ത അപൂർവ്വം പോട്ടം ആണ് ഇത് ! ഗൊള്ളാമോ ?
0 comments:
Post a Comment