അടുക്കു പത്തിരിയില്‍ അടക്കി വെക്കുന്നത് ന്റെ പിരിശം..
നെയ്പത്തിരിയില്‍ പൊരിച്ചു കോരുന്നത് ന്റെ മൊഹബ്ബത്ത്..
അലീസയിൽ കിടന്നു വേവുന്നത് ന്റെ ഖൽബ്..
മുട്ടമാലയിലെമ്പാടും മ്മടെ പ്രേമമാലകള്...
പഴം നിറച്ചതില്‍ നിറയുന്നു മ്മടെ കിനാവുകള്‍..
അതിശയപത്തിരിയിലും അതിശയമായ് മാരന്റെ മൊഞ്ച് ..
തോനെ തോനെ ഓനെ പഞ്ചാര പലഹാരമൂട്ടി
പിരിശം പിരിശം കൂട്ടി അരികത്തു ഞമ്മളും

2 comments:
കൊള്ളാം
അപ്പൊ പഞ്ചാരയാണ് ആള അല്ലെ നന്നായി ട്ടോ നല്ല സുഖം വായിച്ചപ്പോള്‍ ശരിക്കും പിരിശം ബന്നു,,,
Post a Comment