Sunday, October 13, 2013

ഒറ്റമുലച്ചി


 September 2013 മഴവില്ല് മാഗസീൻ വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നത് :
click here

"ഹെന്ത് !! നിനക്ക് ഒറ്റമുലച്ചിയെ അറിയില്ലെന്നോ."
അന്തം വിട്ടു നില്കുക്കയാണ് എന്റെ അമ്മായിയുടെ മോൾ. ഞാൻ ഒറ്റമുലച്ചിയെ പറ്റി കേട്ടിട്ടില്ല എന്ന് അവളോട്‌ പറഞ്ഞു പോയി.
"ഇല്ല ഞാനിപ്പോ ഇതാദ്യം കേൾക്കാണ്!"
അവൾ വിടാൻ ഭാവം ഇല്ല.
"നമ്മടെയൊക്കെ ചെറുപ്പത്തിൽ കുറേ കേട്ട കഥയാണ് . നിനക്കോർമയില്ലേ..അങ്ങനെ ഒരാൾ ശെരിക്കും ഉണ്ടായിരുന്നതായി പറയുന്നു."
"ഇല്ലടീ! നീ ഒന്ന് പറഞ്ഞെ ആരാണെന്നു "
"അതായത്, പണ്ട് പണ്ട്  ഈ പെപ്പെർ സ്പ്രേ , സൂര്യനെല്ലി ഇതൊക്കെ വരുന്നതിനു വളരെ മുൻപ് , നമ്മുടെ നാട്ടിൽ ഒരു ഒറ്റ മുലച്ചി ഉണ്ടായിരുന്നു! അവർക്ക് ഒറ്റ മുലയേ ഉള്ളു! നല്ല വലുപ്പത്തിൽ നീണ്ടു അങ്ങനെ കിടക്കും. അത് കൊണ്ട് നാട്ടുകാരൊക്കെ അവരെ ഒറ്റ മുലച്ചി എന്ന് വിളിച്ചു പോന്നു.  ആ ഒന്നന്നര മുല അവർ ചിലപ്പോ വൃത്തിയായി മടക്കി ചുരുട്ടി ക്ലിപ്പ് ചെയ്തു വെക്കും. നാട്ടിലെ പെങ്കുട്ട്യോളെ ആരെങ്കിലും  ഒന്ന് തോണ്ടാൻ വന്നാലോ, അതല്ല മറ്റു കലാപരിപാടികൾക്ക് വരുന്ന പൂവാലന്മാർ ഉണ്ടെങ്കിലോ, ഒറ്റമുലച്ചിയോട്  പറഞ്ഞാൽ മതി. അവർ ഒരു വരവുണ്ട് ..ഒറ്റ മുല എടുത്തു നല്ലോണം വീശി വീശി ഒരൊറ്റ അടിയാണ്! അതോടെ പത്തു മിനിട്ടു കൊണ്ടു  കാര്യം സാധിക്കാൻ കഴിവുള്ളവന്മാരുടെ ഒക്കെ വിളച്ചിൽ അവ്ടെ നിക്കും!
അങ്ങനെ കാര്യം സാധിക്കാൻ വയ്യാതായപ്പോൾ ഈ പഹയന്മാരോക്കെ ഒന്ന്  കൂടിയാലോചിച്ചു. ഗൂഡാലോചനക്കൊടുവിൽ അവർ ഒറ്റമുലച്ചിക്ക് വിഷം കൊടുത്തു കൊന്നു അത്ര തന്നെ!!
വഷളന്മാരുടെ മുഖത്ത് വിടന്റെ ചിരി പൊട്ടിയപ്പോ നാട്ടിലെ പെണ്‍പിറന്നോരെല്ലാരും വാവിട്ടു നെലോളിച്ചു!
അന്ന് മുതലത്രേ നാട്ടില്  ഈ പീഢനം പീഢനം  എന്നൊരു സംഗതി ഉണ്ടായത്!
"അയ്യോ! പാവം ഒറ്റമുലച്ചി!"

Popular Posts

Labels