ഓഗസ്റ്റ് 14.
കൊല്ലം 9 ആകുന്നു ഞങ്ങൾ ഈ പരിപാടി തുടങ്ങീട്ട്! ഇന്നേ വരെ രണ്ടു പേരും ഒരുമിച്ചു ഒരു വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ല ..ഓർത്തു വെച്ചിട്ട് പോലും ഇല്ല.!
ഇക്കാലത്തിനിടക്ക് ഞങ്ങൾ പരസ്പരം നല്ല വൃത്തിയായി ക്ക്ഷ, ഞ്ഞ്ഞ്ഞാ, ഭ്ഞ്ഞ്ജ , ത്ഥാധാ, 'പ്ബ്ബ്ഭ , ഒക്കെ ഞെരിപ്പായി വരപ്പിച്ചു !
തെറ്റിദ്ധരിക്കരുത്! "if you love me, also i love you if you " സന്ദർഭങ്ങൾ ആണ് അധികവും ..എന്നാലും ആ പൈങ്കിളി ഞാൻ ഇവിടെ വിളംബുന്നില്ല !
പണ്ട് എന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു പൈങ്കിളി മോൾ വിവാഹം കഴിഞ്ഞ ഉടനെ ഉള്ള നിർവൃതിയിൽ ഡിങ്കോൾഫിയായി കൊണ്ട് " ഓ ! എന്റെ ദൈവമേ ! ___ച്ചായനെ ഞാൻ നേരത്തെ പരിചയപ്പെട്ടില്ലല്ലോ ! അത്ര അധികം സ്നേഹം കൂടി എനിക്ക് കിട്ടുമായിരുന്നല്ലോ! " എന്ന് ആനന്ദപുളകിതയായി മൊഴിഞ്ഞത് ഞാൻ ഈ അവസരത്തിൽ ഓർത്തു കൊള്ളട്ടെ!!
ഇവ്വിധം പൊതുജനത്തെയും വീട്ടുകാരെയും ഇക്കിളിപ്പെടുത്തില്ല എന്ന് ഞാൻ അന്നേ മനസ്സിൽ "note the point! " മോളാരാ ഞാൻ ?!
---------------------------------------
മല്ലിപ്പൊടി നൂറ്, മുളക്പൊടി അമ്പത്..പിന്നെ രണ്ടു രാധാസും ! ഇതാ ഇപ്പം ഞമ്മന്റെ "family status "!
പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം !